കൽപ്പറ്റ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബര്‍ 19 മുതൽ 22 വരെ മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.എട്ടോളം വേദികളിലായാണ് പരിപാടികൾ അരങ്ങേറുക.മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചെയർമാനായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി. കെ രത്‌നവല്ലിയെ സംഘാടക സമിതി വർക്കിങ് ചെയർമാനായും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ എന്നിവരെ വൈസ് ചെയർപേഴ്സൺമാരായും തെരഞ്ഞെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് ജനറൽ കൺവീനറായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മൻമോഹൻ ട്രഷററായും പ്രവര്‍ത്തിക്കും
സംഘാടക രൂപീകരണ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എൻ ഷിജിത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ,നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ജില്ലാ പഞ്ചായത്തംഗം കെ.വിജയൻ,നഗരസഭ കൗൺസിലർമാരായ വിപിൻ വേണുഗോപാൽ,വി.എം ബെന്നി,ഷിബു കെ ജോർജ്,അബ്ദുൽ ആസിഫ്,വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മൻമോഹൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ വി അനിൽ കുമാർ,മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.കെ സുരേഷ്,ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.സി തോമസ്,വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ വിൽസൺ തോമസ്, പ്രധാനധ്യാപകൻ കെ.സുരേഷ് കുമാർ,മാനന്തവാടി എ.ഇ.ഒ.എം സുനിൽകുമാർ, ഡയറ്റ് സിനിയർ ലക്ചറർ ടി.ആർ ഷീജ, അധ്യാപകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.