പുൽപ്പള്ളി : പെരിക്കല്ലൂർ -പുൽപ്പള്ളി -ബത്തേരി റോഡ് പണി ഉടൻ പുനരാരംഭിക്കണം.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുൽപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.പെരിക്കല്ലൂർ -പുൽപ്പള്ളി -ബത്തേരി റോഡ് ബിഎംബിസി റോഡ് പാച്ച് വർക്ക് ചെയ്യുന്നതിന് വേണ്ടി 19 കോടി 91 ലക്ഷം രൂപ വഹിയിരുത്തിയിരുന്നു.ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരും എൻജിനീയേഴ്സും മറ്റും വിംഗും കൂടിയ ഔദ്യോഗിക യോഗത്തിലാണ് പെരിക്കല്ലൂരിൽ നിന്നും തുടങ്ങുവാൻ തീരുമാനമായത്.ഇതിൻ പ്രകാരം മാണ് പെരിക്കല്ലൂരിൽ നിന്നും മണ്ണ് നീക്കുന്ന പ്രവർത്തികൾ ആരംഭിച്ചു.കഴിഞ്ഞു.23 വർഷമായിട്ട് കുണ്ടും കുഴിയും ആയി.തകർന്ന് കിടന്ന റോഡ് ആണ് ശരിയാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പെരിക്കല്ലൂരിൽ നിന്നും രണ്ട് കിലോമീറ്റർ മണ്ണ് മാറ്റുന്ന പ്രവർത്തികൾ കഴിഞ്ഞതിനു ശേഷം പ്രവർത്തി നിർത്തിവച്ചിരിക്കുകയാണ്.എത്രയും വേഗം പ്രവർത്തികൾ പുനരാരംഭിക്കണം എന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുൽപ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.സി.തോമസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രസിഡന്റ് സാജൻ ബത്തേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡാമിൻ ജോസഫ് (ബത്തേരി മേഖല വൈസ് പ്രസിഡന്റ്),ടോമി ഇ.ടി (സെക്രട്ടറി),സനീഷ് പി ആർ (ട്രഷറർ),ബിജു മോൻ കെ കെ,ദാസ് പുൽപ്പള്ളി,ഒ.കെ സിബി,ബെന്നി കുര്യൻ,രാജേഷ് ദൃശ്യ,ജിൻസ് വർഗീസ്,അബ്രഹാം എസി,ലൗലി സിബി തുടങ്ങിയർ പ്രസംഗിച്ചു.