‘മകനെ പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടത്?എന്നേം കൂടി കൊന്നുകളായത്തതെന്താണ് ?’

‘മകനെ പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടത്?എന്നേം കൂടി കൊന്നുകളായത്തതെന്താണ് ?’

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടെന്ന ഹൈക്കോടതി വിധി വന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതി.ഒരു മകനെ 4000 രൂപയ്ക്ക് പച്ചയ്ക്ക് തിന്നിട്ട് ഏത് കോടതിയാണ് വെറുതെ വിട്ടതെന്ന് പ്രഭാവതി മാധ്യമങ്ങളോട് ചോദിച്ചു.

ഏത് കോടതിയാണ് വെറുതെ വിട്ടത്.എന്നേം കൂടി കൊന്നുകളായത്തതെന്താണ് ഈ കോടതി.അടുത്തത് ആരെ കൊല്ലാനാണ് ഇവന്‍മാരെ വെറുതെ വിട്ടത്.ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല.ഇനി ആരെ തേടിപ്പോകാന്‍? ഇനി ഒരു നിവൃത്തിയും ഇല്ല.ഇപ്പോള്‍ ഏത് മന്ത്രം കാണിച്ചെന്ന് എനിക്കറിയില്ല.നീതി കിട്ടാന്‍ ഇനി ആരെ തേടിപ്പോകണം എന്ന് അറിയില്ലെന്നും പ്രഭാവതി പറഞ്ഞു.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വര്‍ഷത്തിനു ശേഷം 2018ലാണ് പൊലീസുകാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്.എന്നാല്‍ മുഴുവന്‍ പൊലീസുകാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയാണ് മരണത്തിന് 20 വര്‍ഷത്തിനു ശേഷം പുറത്തു വന്നത്.ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വധശിക്ഷ വിധിച്ചത്.ഈ വിധി ഉള്‍പ്പെടെ ഹൈക്കോടതി റദ്ദാക്കി.2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്.രണ്ടാം പ്രതി ശ്രീകുമാര്‍ നേരത്തെ മരിച്ചിരുന്നു.നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്.

Leave a Reply

Your email address will not be published. Required fields are marked *