താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.മല മുകളിലെ പാറയും മണ്ണും മരങ്ങളും റോഡില്‍ പതിച്ചതിനാല്‍ കാല് നട യാത്ര പോലും പറ്റാത്ത വിധം തടസ്സപ്പെട്ടിരിക്കുകയാണ്.ചുരം ബ്രിഗേഡ്,സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി.പോലീസും ഫയര്‍ഫോയ്സും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.