കണിയാമ്പറ്റ : ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ദിനം ആചരിച്ചു.
കരിയർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പൽ അജേഷ് പി. ആർ കരിയർ ദിനം ഉദ്ഘാടനം ചെയ്തു. കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന് വിഷയത്തെക്കുറിച്ചും കരിയർ ക്ലബ്ബിൻ്റെ പ്രവർത്തനത്തെക്കുറിച്ചും കരിയർ ഗൈഡ് ഡോ. മിനി വി സംസാരിച്ചു. +2 വിദ്യാർത്ഥിനികളായ ഉണ്ണിമായ . കെ (ഹ്യൂമാനിറ്റിസ് ) ഫിദ ഫാത്തിമ പി.എ (സയൻസ്) അതിര.ജി (കൊമേഴ്സ് ) അവരുടെ കരിയർ സാധ്യതകളെ പരിചയപ്പെടുത്തി.
+2കുട്ടികൾക്ക് ഓരോ അധ്യാപകരും അവരുടെ വിഷയത്തിന്റെ തുടർപഠന സാധ്യതകളെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും പരിചയപ്പെടുത്തി.ഡെയിലി ഡോസ് എന്ന പുതിയ ജനറൽനോളജ് പ്രോഗ്രാം കരിയർ ന്യൂസ് ബോർഡിൽ പ്രദർശിപ്പിച്ചു. കരിയർ FM ബ്രോഡ്കാസ്റ്റ് ചെയ്തു. സയൻസ് വിഷയങ്ങളുടെ മത്സര പരീക്ഷകൾക്ക് വേണ്ടി എൻട്രൻസ് പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അടങ്ങിയ പുതിയ ലൈബ്രറി പി ടി എ പ്രസിഡൻറ് സജീവൻ പി വി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജീഷ് കെ എം നന്ദി പറഞ്ഞു.