കൽപ്പറ്റ : ക്യാൻസർ രോഗിയായ അമ്മയുടെ ബയോപ്സി റിപ്പോർട്ട് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വൈകും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ പറഞ്ഞു കൊണ്ട് കൽപ്പറ്റ കൈനാട്ടിയിലുള്ള “ബയോലൈൻ” എന്ന സ്വകാര്യ ലബോറട്ടറി ലാബ് ജീവനക്കാരൻ കോട്ടത്തറ കുറുമ്പാലക്കോട്ട മരവയൽ ഉന്നതിയിലെ ബാബുവിന്റെ മകൻ ബബിനെ (22 വയസ്സ്) ഒരു കാരണവും കൂടാതെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞുകൊണ്ടും ഹെൽമെറ്റ് വെച്ച് ലാബ് ജീവനക്കാരൻ റംഷാതും കൂട്ടുകാരനും ചേർന്ന് ചേർന്ന് വളരെ ക്രൂരമായി മർദിച്ചു. ബാബിന്റെ മുഖത്തും ദേഹത്തും കയ്യിലും പരിക്കുകൾ ഉണ്ട്.അവശനായ ബബിൻ ഇപ്പോൾ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൈനാട്ടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് പ്രൊമോട്ടർ കൂടിയാണ് ആദിവാസി ഏറ്റവും പിന്നോക്ക വിഭാഗത്തിലുള്ള ഊരാളി സമുദായത്തിൽപ്പെട്ട ബബിൻ.
