വസന്തത്തിന്റെ ഇടി മുഴക്കം  നക്‌സൽ അക്രമണത്തിന്റെ നേർ കാഴ്ച

വസന്തത്തിന്റെ ഇടി മുഴക്കം നക്‌സൽ അക്രമണത്തിന്റെ നേർ കാഴ്ച

കൽപ്പറ്റ : കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് കോളിളക്കമുണ്ടാക്കിയ നക്സൽ കലാപത്തിലെ പ്രധാന സംഭവങ്ങളായ തലശ്ശേരി, പുൽപ്പള്ളി കലാപത്തെ പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ ജോസഫിന്റെ വസന്തത്തിന്റെ ഇടി മുഴക്കം എന്ന പുസ്തകത്തെ കുറിച്ച് സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ചർച്ച നടത്തി. എം.ഗംഗാധരൻ മാസ്റ്റർ പുസ്തകം അവതരിപ്പിച്ചു. തലശ്ശേരി, പുൽപ്പള്ളി അക്രമ സംഭവങ്ങളുടെ നേർ കാഴ്ചകൾ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ചരിത്ര പുസ്തകമാണ് വസന്തത്തിന്റെ ഇടി മുഴക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പി.വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വർഗ്ഗീസ് വട്ടേക്കാട്ട്, എസ്.എ. നസീർ , പത്മിനി ടീച്ചർ ചർച്ചയിൽ പങ്കെടുത്തു.
സെബാസ്റ്റ്യൻ ജോസഫിനെ പി.കെ. അബ്ദുൽ അസീസ് പൊന്നാട അണിയിച്ചു. ട്രഷറർ പി.രാജഗോപാൽ പരിചയപ്പെടുത്തി. സെബാസ്റ്റ്യൻ ജോസഫ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടി.വി.രവീന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി പ്രദീപ് മാനന്തവാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *