കൽപ്പറ്റ : സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവർത്തനങ്ങൾക്കും കോൺക്കോർഡിയ ഇൻ്റർനാഷ്ണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജൻമനാടിന്റെ സ്വീകരണം നൽകി.വീഫാം ഫാർമേഴ്സ് അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാനം ചെയ്തു.വീഫാം വനിതാ വിഭാഗം ചെയർമാൻ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി.സംസ്ഥാന സിക്രട്ടറി അഡ്വ: സുമിൻ പി നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു.യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷനായിരുന്നു.ഗഫൂർ വെണ്ണിയോട് സാം പി മാത്യു. എം സെയ്ത്. ബോളൻ മണിക്കൂട്ടൻ പണിയൻ ബീന മാത്യു. ഫാ: ജേക്കബ് കുമ്മിണിയിൽ.ഗാർഗി കോഴിക്കോട്.സിസ്റ്റർ ഷെറിൻ പ്രസംഗിച്ചു.
