ഗൂഢല്ലൂർ : തമിഴനാട് – കേരള അതിർത്തിയിൽ ഗൂഢല്ലൂരിനടുത്ത് ബിദർക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു.ബിദർക്കാട് ചന്തക്കുന്ന് സ്വദേശി ജോയി (58) ആണ് മരിച്ചത്.ഇന്ന് രാത്രി 8 മണിയോടെയാണ്
വീട്ടിലേക്ക് പോകുമ്പോൾ കാട്ടാനയുടെ ആക്രമണമുണ്ടായത്.മരിച്ച ജോയിയുടെ
മൃതദേഹം പന്തല്ലൂർ സർക്കാർ ആശുപത്രിയിലാണുള്ളത്.