മാനന്തവാടി : വയനാട് ജില്ല എസ്.കെ.എസ്.എസ്.എഫ് TREND കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കരിയർ ഫെസ്റ്റ് മെയ് 17 ശനിയാഴ്ച രാവിലെ 10 മണി മുതൽ മാനന്തവാടി ടൗൺ മദ്രസയിൽ നടക്കും. ജനറൽ കരിയർ, വിദേശ പഠനവും സാധ്യതകളും ,ഷോർട്ട് ടൈം കോഴ്സുകൾ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയ വിവിധ സെഷനുകളിൽ ക്ലാസുകൾ നടക്കും. അഡ്വ: അംജദ് ഫൈസി, ജെറീഷ് മാസ്റ്റർ, അജ്മൽ മാസ്റ്റർ, ലത്തീഫ് ദാരിമി തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകും.
