മാനന്തവാടി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോയിൻറ് നേടി കിരീടം ചൂടിയ മാനന്തവാടി എംജിഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി സ്കൂളിൽ നിന്ന് വാദ്യമേളങ്ങളോടെ മാനന്തവാടി ഗാന്ധി പാർക്കിലേക്ക് വിദ്യാർത്ഥികളെയും അധ്യാപകരെയും ആനയിച്ചു ഗാന്ധി പാർക്കിൽ ചേർന്ന സ്വീകരണ പൊതുയോഗത്തിൽ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. എസ് മൂസ്സ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ,കൗൺസിലർമാരായ , പി.വി ജോർജ് ,വി.യു ജോയി, ബാബു പുളിക്കൻ ,ഷിബു കെ ജോർജ് , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി കെ ഉസ്മാൻ ,ഷീജ ഫ്രാൻസീസ് . വി.ഹുസൈൻ പ്രസംഗിച്ചു. നഗരസഭയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ രത്നവല്ലി സ്കൂൾ പ്രിൻസിപ്പാളിന് നൽകി.എം.ജി എം സ്കൂൾ മാനേജർ ഫാദർ സക്കറിയ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ മാത്യു സക്കറിയ നന്ദി രേഖപ്പെടുത്തി.
