മാനന്തവാടി : മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കടുത്ത നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വയനാട് ലോക്സഭ എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ ഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച ജനതാദൾ എസ് വയനാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അസീസ് കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രാജൻ ഒഴക്കോടി, റെജി ജി,നിജിൽ വി, യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി നിസാർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
 
            
 
                                     
                                     
                                     
                                         
                                         
                                         
                                         
                                         
                                         
                                        