മീനങ്ങാടി : മുഖ്യമന്ത്രി പിണറായി വിജയൻ്റെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും എ ഡി ജി പിയുടെയും നേതൃത്വത്തിൽ ഉള്ള അധോലോക സംഘമാണ് കേരളത്തിൽ ഭരണം കൈയാളുന്നതെന്ന് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കി നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു വിഎം വിശ്വനാഥൻ ,ബേബി വർഗീസ്, ശിവരാമൻ മാതമൂല, അനീഷ് റാട്ടക്കുണ്ട് ,അബ്ദുസ്സലാം, കെ ആർ ഭാസ്കരൻ വി സി ബിജു സുന്ദരൻ പി, എ ,ഉഷാരാജേന്ദ്രൻ ബിന്ദു മോഹൻ റെജീന കാര്യമ്പാടി, ജസ്റ്റിൻ ജോഷോ, ജിബിൻ നൈനാൻ എം വൈ യോഹന്നാൻ,പി ജി സുനിൽ എൻ. ആർ പ്രകാശ്, എന്നിവർ സംസാരിച്ചു
