ദു​ബാ​യ്: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ മ​ന്ത്രി​മാ​ര്‍​ക്ക് വാ​ക്കാ​ല്‍ അ​നു​മ​തി ന​ല്‍​കി​യ പ്ര​ധാ​ന​മ​ന്ത്രി പി​ന്നീ​ട് വാ​ക്ക് മാ​റ്റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ടാ​ണ് മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ദു​ബാ​യി​ല്‍ പ​റ​ഞ്ഞു.

ലോ​ക​ത്തെ​ങ്ങു​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ നേ​രി​ട്ട് ക​ണ്ട് സ​ഹാ​യം തേ​ടാ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ങ്ങ​ളോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ചാ​രി​റ്റി സം​ഘ​ട​ന​ക​ളെ​യും കാ​ണാ​മെ​ന്നു പ​റ​ഞ്ഞു. എ​ന്നാ​ല്‍ പി​ന്നീ​ട് മ​ന്ത്രി​മാ​രു​ടെ യാ​ത്ര​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു​വെ​ന്നും ഇ​ത് എ​ന്ത് കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ള​യ​ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ന്‍ പ​ല​രാ​ജ്യ​ങ്ങ​ളും ത​യാ​റാ​യി​ട്ടും ആ ​സ​ഹാ​യം സ്വീ​ക​രി​ക്കാ​ന്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഗു​ജ​റാ​ത്ത്‌ ദു​ര​ന്ത​ത്തി​ല്‍ വി​ദേ​ശ​സ​ഹാ​യം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ന​മ്മു​ടെ കാ​ര്യം വ​ന്ന​പ്പോ​ള്‍ ന​മു​ക്കാ​ര്‍​ക്കും മ​ന​സി​ലാ​കാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം ആ​രു​ടെ മു​ന്നി​ലും തോ​ല്‍​ക്കാ​ന്‍ ത​യാ​റ​ല്ല. ന​മു​ക്ക് ന​മ്മു​ടെ നാ​ട് പു​ന​ര്‍​നി​ര്‍​മി​ച്ചേ മ​തി​യാ​കൂ. ന​വ​കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​ത് ത​ട​യാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ ന​മ്മു​ടെ നാ​ടി​ന്‍റെ ക​രു​ത്താ​ണ്. അ​വ​രി​ല്‍ വ​ലി​യ വി​ശ്വാ​സ​മു​ണ്ടെ​ന്നും എ​ല്ലാ പ്ര​വാ​സി​ക​ളും നാ​ടി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*