• admin

  • December 8 , 2020

തിരുവനന്തപുരം : ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ പറഞ്ഞു. വലിയ രീതിയിലുള്ള ഗൂഢാലോചനയും കൈക്കൂലി ഇടപാടും പദ്ധതിയില്‍ നടന്നിട്ടുണ്ട്. സ്വപ്‌ന വഴി പല ഉന്നതരും കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരാനുണ്ട്. കോടതിയുടെ ഭാഗിക സ്‌റ്റേ ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ സാധ്യമാകുന്നില്ലെന്നും സിബിഐ പറയുന്നു നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത്.