• admin

  • October 31 , 2020

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ KL65 k 6506 നമ്പർ പിക്കപ്പ് വാഹനത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 1100kg പാൻമസാല പിടികൂടി. ടി വാഹനവും തൊണ്ടിമുതലും കസ്റ്റഡിയിൽ എടുത്തു തുടർനടപടികൾക്കായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. പിടിച്ചെടുത്ത പാൻമസാല പൊതുവിപണിയിൽ ഉദ്ദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതാണ് . സർക്കിൾ ഇൻസ്പെക്ടർ ജുനൈദിൻറെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ് പി ഓ മാരായ എംപി ഹരിദാസൻ, കെ കെ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി സുരേഷ് അമൽദേവ് എന്നിവർ പങ്കെടുത്തു.