• admin

  • February 24 , 2020

കുവൈത്ത് സിറ്റി : 70 വയസ് തികഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കുവൈത്ത് അധികൃതര്‍. പ്രായം മാനദണ്ഡമാക്കിയിട്ടില്ലെന്നും ജോലിക്ക് പ്രാപ്തരെങ്കില്‍ ഇഖാമ പുതുക്കിനല്‍കുമെന്നും വ്യക്തമാക്കി. ഇതിനിടെ, സന്ദര്‍ശക വീസയില്‍ എത്തി മുങ്ങുന്നവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയതായും അറിയിച്ചു. കുടുംബ സന്ദര്‍ശക വീസയില്‍ എത്തിയവരാണു നിയമ ലംഘകരെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധുക്കളുടെ ഇഖാമ പുതുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മരവിപ്പിക്കും. വാണിജ്യ സന്ദര്‍ശക വീസയാണെങ്കില്‍ വീസ നല്‍കിയ സ്ഥാപനത്തിലെ ഫയലുകള്‍ മരവിപ്പിക്കും. കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയവര്‍, നിയമാനുസൃതം രാജ്യം വിട്ടതിന്റെ രേഖ സമര്‍പ്പിച്ചാലേ ഇടപാടുകള്‍ പുനഃസ്ഥാപിക്കൂ. സന്ദര്‍ശക വീസയില്‍ കുവൈത്തിലെത്തി കാലാവധിക്കുശേഷവും തിരിച്ചുപോകാത്ത മൂവായിരത്തിലേറെപ്പേരുണ്ട്. ഗാര്‍ഹിക ജോലി: തൊഴില്‍ സുരക്ഷയും വിശ്രമവും ഉറപ്പാക്കി കുവൈത്തില്‍ നിയമം കുവൈത്ത് സിറ്റി ന്മ തൊഴിലാളിയുടെ വ്യക്തിഗത രേഖകള്‍ തൊഴിലുടമ സൂക്ഷിക്കേണ്ടതില്ലന്ന് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുമായി കുവൈത്തില്‍ പുതുക്കിയ 'ഗാര്‍ഹിക തൊഴിലാളി നിയമം' വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. കരാര്‍ പ്രകാരമുള്ള ശമ്പളം, 5 മണിക്കൂര്‍ ജോലിക്ക് ഒരുമണിക്കൂര്‍ വിശ്രമം, ദിവസം 12 മണിക്കൂറില്‍ അധികം ജോലി പാടില്ല, രാത്രി തുടര്‍ച്ചയായി 8 മണിക്കൂര്‍ വിശ്രമം, പ്രതിവാര അവധി പുറമെ, പ്രതിവര്‍ഷം ശമ്പളത്തോട് കൂടിയ അവധി, ഒരുവര്‍ഷത്തിന് ഒരു മാസത്തെ ശമ്പളം എന്നതോതില്‍ പിരിഞ്ഞുപോകുമ്പോള്‍ തുക, ഉചിതമായ പാര്‍പ്പിടം, ഭക്ഷണം, ചികില്‍സ, ഹെല്‍ത് ഇന്‍ഷുറന്‍സ് എന്നിവ തൊഴിലുടമ ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥകളാണു നിയമത്തിലുള്ളത്.