Month: June 2020
ജില്ലാതല ഞാറ്റുവേലചന്ത വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍
കോഴിക്കോട്: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷി ഉള്‍പ്പെടെയുളള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. വിത്തുകള്‍, തൈകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്കായി കര്‍ഷകര്‍ അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്. തിരുവാതിര ഞാറ്റുവേല ഫലവൃക്ഷ തൈകളും കാര്‍ഷിക വിളകളും നടാന്‍ അനുയോജ്യമായ സമയമാണ്. ഈ വര്‍ഷം തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 രാത്രി മുതല്‍ ആരംഭിച്ച് ജൂലൈ 4 വരെയാണ്. ഇ സാഹചര്യത്തില്‍ ജൂണ്‍ 22 മുതല്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കൃഷി ഭവനുകളും കേന്ദ്രികരിച്ച് കര്‍ഷകസഭകളും ഞാറ്റവേല ചന്തകളും
പ്രവാസികളുടെ മടക്കം: ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ വിശദമാക്കി സര്‍ക്കാര്‍
*തിരുവനന്തപുരം*: പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് കൂട്ടത്തോടെ മടങ്ങുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് 19 ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ തുടര്‍ച്ചയായിട്ടുമാണ് ദുരന്ത നിവാരണ വകുപ്പ് പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. സമ്പര്‍ക്കം മൂലമുള്ള വൈറസ് വ്യാപനവും സമൂഹവ്യാപനവും പരമാവധി തടയുന്നതിനുള്ള നടപടിക്രമങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. വിദേശത്തുനിന്ന് വിമാനത്തിലും കപ്പലിലുമെത്തുന്നവരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങള്‍ വഴി എത്തുന്നവരും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും
ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐ ഐ ഐ ടി എം-കെ
പരീക്ഷാമേല്‍നോട്ട സോഫ്റ്റ് വെയര്‍ സാധ്യത പരിശോധിക്കുന്നു, ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്താന്‍ ഐഐഐടിഎം-കെ *തിരുവനന്തപുരം*: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയിലൂടെ മൂന്ന് കോഴ്സുകള്‍ തുടങ്ങാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മന്‍റ് കേരള(ഐഐഐടിഎം-കെ) അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം പരീക്ഷാ മേല്‍നോട്ട സോഫ്റ്റ് വെയറിന്‍റെ സാധ്യത പരിശോധിച്ചാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഐഐഐടിഎം-കെ. കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് സി, എം ഫില്‍, ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്സില്‍ എംഫില്‍
പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ് മിഷന്‍റെ ബിഗ് ഡെമോ ഡേ
*പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍* *സ്റ്റാര്‍ട്ടപ് മിഷന്‍റെ ബിഗ് ഡെമോ ഡേ* *തിരുവനന്തപുരം*: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വ്യവസായ-വാണിജ്യ സംഘടനകള്‍, ഐ.ടി. സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് ജൂണ്‍ 25 മുതല്‍ 30 വരെ ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന
തണലേകാന്‍ ഒരു കോടി വൃക്ഷത്തൈകൾ: നടീൽ തുടങ്ങി.
ڇ സംസ്ഥാനത്തിന്‍റെ തനത് ഫലവൃക്ഷങ്ങളും വിദേശത്ത് നിന്ന് കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാന്‍ കഴിയുന്നതുമായ ഫലവര്‍ഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, റമ്പൂട്ടാന്‍, കടച്ചക്ക, മാംഗോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, നേന്ത്രന്‍വാഴ, ഞാലിപ്പൂവന്‍ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകള്‍ ഉല്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളില്‍ വച്ചു പിടിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ്