തൃശൂര്‍ :
വിശപ്പുരഹിതകേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സംരംഭമായ 'സുഭിക്ഷ ഹോട്ടല്‍' കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തില്‍ ഫെബ്രുവരി 28ന് പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 11ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. എസ്. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സുഭിക്ഷ സമിതിയുടെ പദ്ധതിയിലൂടെ ഹോട്ടലില്‍ 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഏറെ സഹായകരമാകുന്ന പദ്ധതിയാണിത്.
ആശ്രിതരല്ലാത്ത, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ സാധിക്കാത്ത കിടപ്പു രോഗികള്‍ക്ക് ആഴ്ചയില്‍ എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിച്ചുനല്‍കുന്നതാണ് രണ്ടാം ഘട്ട ലക്ഷ്യം. ഹോട്ടല്‍ നടത്തുന്ന ചുമതല കുടുംബശ്രീയുടെ കാറ്ററിംഗ് വിഭാഗമായ എഐഎഫ്ആര്‍എച്ച്എമ്മിനാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി