• admin

  • June 29 , 2020

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 19,459 പേര്‍ക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. 16,475 പേരാണ്​ രോഗം ബാധിച്ച്‌​ ഇതുവരെ മരിച്ചത്​. 380 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. നിലവില്‍ 2,10,120 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലുള്ളത്​. 3,21,723 പേര്‍ക്ക്​ രോഗം ഭേദമായി. 1,70,560 സാമ്ബിളുകള്‍ ഞായറാഴ്​ച മാത്രം പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 83,98,362 സാമ്ബിളുകളാണ്​ പരിശോധിച്ചത്​. മഹാരാഷ്​ട്ര, ഡല്‍ഹി, തമിഴ്​നാട്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ ബാധ അതിരൂക്ഷം. 164626 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ മാത്രം കോവിഡ്​ ബാധിച്ചത്​.