• Lisha Mary

  • April 14 , 2020

ന്യൂഡല്‍ഹി : കൊറോണ വ്യാപനത്തെതുടര്‍ന്ന് ഹോട്ട്സ്പോട്ടായ ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡിന്റെ ഭാഗമായി വിപുലമായ അണുനശീകരണ ജോലികള്‍ തുടങ്ങി. ജപ്പാനില്‍ നിന്നുള്ള അതിനൂതന ഉപകരണം ഉപയോഗിച്ച് ഹൈറിസ്‌ക്കായി പ്രഖ്യാപിച്ച റെഡ്, ഓറഞ്ച് സോണുകളിലാണ് സാനിറ്റൈസേഷന്‍ നടത്തുന്നത്. 'വിപുലമായ രീതിയില്‍ അണുനശീകരണ ജോലികള്‍ ആരംഭിച്ചു. ജപ്പാനില്‍ നിന്നുള്ള അതിനൂതനമായ പത്ത് ഉപരണങ്ങളും മറ്റ് 60 മെഷീനുകളും ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്'; മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തു. ആവശ്യത്തിന് അനുസൃതമായി ഉപകരണത്തിന് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇടുങ്ങിയ വഴികളിലും അണുനശീകരണം നടത്തുന്നതിന് സഹായകമാകുന്നുണ്ടെന്ന് ആം ആദ്മി എം എല്‍ എ രാഘവ് ഛദ്ദ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ വിജയകരമായി സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിലധികമായി.