• admin

  • January 28 , 2020

പത്തനംതിട്ട :

ജില്ലയിലെ ഹയര്‍സെക്കണ്ടറി പരീക്ഷയുടെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള ‘കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി 29 മുതല്‍ മോണിറ്ററിംഗ് നടത്തുന്നതിന് തീരുമാനിച്ചു. 2019 മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ മാത്രം  വിജയമുള്ള ജില്ലയിലെ 28 സ്‌കൂളുകളിലാണ് മോണിട്ടറിംഗ് നടക്കുക. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ കളക്ടര്‍, ആര്‍.ഡി.ഡി, ഹയര്‍ സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, കൈത്താങ്ങ് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, മോണിട്ടറിംഗ് സമിതി കണ്‍വീനര്‍ തുടങ്ങിയവരാണ് മോണിട്ടറിംഗിനായി സ്‌കൂളുകളില്‍ എത്തുക.
കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി മോണിട്ടറിംഗ് നടത്തുന്ന അംഗങ്ങള്‍ സംവദിക്കും.