• admin

  • January 28 , 2020

ന്യൂഡല്‍ഹി :

ചൈനയില്‍ കൊറോണ വൈറസ് പടരുന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നു. 

അതിന്റെ പ്രതിഫലനമായി രാജ്യത്തെ എണ്ണവിപണിയിലും തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്. ആറു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസ കുറഞ്ഞു.

ജനുവരി എട്ടിന് ബാരലിന് 70 ഡോളര്‍ കടന്ന അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോള്‍. 

നവംബര്‍ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് പെട്രോള്‍വില താഴ്ന്നു. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.60 രൂപയാണ്. ഡീസലിനാകട്ടെ 66.58ഉം.

പെട്രോള്‍ വില
കൊച്ചി: 75.52
കോഴിക്കോട്: 75.81
തിരുവനന്തപുരം: 77

ഡീസല്‍ വില
കൊച്ചി: 70.25
കോഴിക്കോട്: 70.55
തിരുവനന്തപുരം: 71.65