• admin

  • February 9 , 2022

മലപ്പുറം : രാജ്യത്ത് ക്രിപ്റ്റോകറൻസി നിയമ വിധേയമാകുന്ന സാഹചര്യത്തിൽ ട്രേഡിംഗ് ,സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിംഗ്, ഫോറെക്സ് തുടങ്ങിയ മേഖലയിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഈ രംഗത്തെ സംരംഭകരായ മലപ്പുറം ആസ്ഥാനമായ റൈറ്റ് ട്രാക്ക് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നു. മികച്ച വെൽത്ത് മാനേജ്മെൻ്റിലൂടെ ജനങ്ങൾക്ക് ധനനഷ്ടം കുറക്കാനും അധിക വരുമാനം നേടാനും ഉതകുന്ന തരത്തിൽ കോവിഡ് കാലത്ത് നടത്തിയ ചില മാതൃകാ ഇടപെടലുകൾ ഫലം കണ്ടതോടെയാണ് ഇത് വ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് പരിശീലന പരിപാടിയുടെ അണിയറ പ്രവർത്തകരായ റൈറ്റ്ട്രാക്ക് സി ഇ ഒ കെ.കെ. മുഹമ്മദ് ഫൈറൂസും സഹപ്രവർത്തകരും മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തടിസ്ഥാടനത്തിൽ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ , യുവജന ക്ലബ്ബുകൾ, വായനശാലകൾ, സ്ത്രീ കൂട്ടായ്മകൾ, രാഷ്ട്രീയ പാർട്ടികൾ, സംരംഭകർ എന്നിവർക്കും തൊഴിലന്വേഷകർക്കും ഇതിൽ പങ്കാളികളാകാം. സാമ്പത്തിക വ്യവസ്ഥ മാറുന്ന കാലഘട്ടത്തിൽ സാമൂഹ്യ _ സാമ്പത്തിക സ്ഥിതിയിൽ സാമ്പത്തിക സുരക്ഷക്കാവശ്യമായ സാക്ഷരത പൗരൻ്റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇത് തിരിച്ചറിഞാണ് വിദഗ്ധ പരിശീലനം എന്ന ചുവട് വെയ്പ്പ് നടത്തുന്നതെന്ന് ഇവർ പറഞ്ഞു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വരും വർഷങ്ങളിൽ ഈ രംഗത്ത് ആയിരകണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകും. ഏത് യോഗ്യതയുള്ളവർക്കും അധിക യോഗ്യത എന്ന നിലയിൽ വെൽത്ത് മാനേജ്മെൻ്റിൽ പരിശീലനം പൂർത്തിയാക്കാവുന്നതാണ്. മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് വെൽത്ത് മാനേജ്മെൻ്റ് ലിറ്ററസിയിൽ ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. ഏവർക്കും സാമ്പത്തിക സാക്ഷരത എന്ന ലക്ഷ്യം മുൻനിർത്തി ഫോറെക്സ്, ക്രിപ്റ്റൊ , സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കിംഗ് എന്നിവയിൽ പരിശീലനം നൽകുന്നതിന് നൂറോളം ട്രേഡിംഗ് ഹബ്ബുകൾ ഉടൻ ആരംഭിക്കും. ക്രിപ്പ് റ്റോ കറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് റൈറ്റ് ട്രാക്കിൻ്റെ ലക്ഷ്യം. 2012 മുതൽ ഈ മേഖലയിൽ പ്രാവീണ്യമുള്ള മുഹമ്മദ് ഫൈറൂസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ആസ്ഥാനമായി 2016 ൽ ആറ് യുവാക്കൾ ചേർന്നാണ് റൈറ്റ് ട്രാക്ക് എന്ന സംരംഭം തുടങ്ങിയത്. ബിസിനസ് കേരളയുടെ ബി ടു ബി എക്സ്പോയിൽ ബിസിനസ് എക്സലൻസി അവാർഡ് ,ഫാസ്റ്റസ്റ്റ് ഗ്രോവിംഗ് ട്രേഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഈ മേഖലയിൽ റൈറ്റ് ട്രാക്കിന് ലഭിച്ചിട്ടുണ്ട്‌ . വരും വർഷങ്ങളിൽ റൈറ്റ് ട്രാക്കിൻ്റെ രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക ഭാഷകളിലായിരിക്കും പരിശീലനം . പത്ര സമ്മേളനത്തിൽ സി.ഇ.ഒ. മുഹമ്മദ് ഫൈറൂസ്, സി.ഒ.ഒ. ഷാരൂഖ് അസ്ലം ,പി.ആർ.ഒ. സി.വി.ഷിബു എന്നിവർ പങ്കെടുത്തു. വെബ് സൈറ്റ്: :rtonline.in ഫോൺ: 8606955002,