• admin

  • March 12 , 2022

മാനന്തവാടി :   സാധാരണക്കാർക്കും നിർധനർക്കും വേണ്ടി ജീവിതം ഒഴിഞ്ഞ  വെച്ച മഹാവ്യക്തിത്വത്തിന്നുടമയാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെറിയവനെന്നേ വലിയ വനെന്നോ ഉള്ള വിത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച തങ്ങളുടെ മരണം തീരാനഷ്ടമാണ്. നിരാലംബരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും തൻ്റെത് കൂടിയാണെന്ന് മനസ്സിലാക്കി കൊണ്ടുള്ള തങ്ങളുടെ പ്രവർത്തികൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സുംഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരീഫ് ഫൈസി പ്രാർത്ഥന നടത്തി നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് അഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത  വഹിച്ചു മമ്മുട്ടി മാസ്റ്റർ നിസാമി അനുസ്മരണ പ്രഭാഷണം നടത്തി കെ.സി മായിൻ ഹാജി പടയൻ മുഹമ്മദ് കടവത്ത് മുഹമ്മദ് ഹാരിസ് കാട്ടിക്കുളം കെ എം അബ്ദുള്ള റെഷീദ് പടയൻ അബ്ദുള്ള കേളോത്ത് ശിഹാബ് മലബാർ പടയൻ അബ്ദുള്ള വെട്ടൻ അബ്ദുള്ള മോയിൻ ഖാസിമി പി.മുഹമ്മദ് കബീർ മാനന്തവാടി മുഹമ്മദാലി വാളാട് എന്നിവർ സംസാരിച്ചു