കൽപ്പറ്റ : വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.വാഴവറ്റ വീട്ടിൽ അനൂപ് പി വി,ഷിനു എന്നിവരാണ് മരിച്ചത്.വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ ആണ് അപകടം.ഇരുവരെയും കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷിനുവിന്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും,അനൂപിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലും മാറ്റി ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം.വാഴവറ്റ പുൽപ്പറമ്പിൽ വീട്ടിൽ സൈമണിൽ നിന്നും ലീസിനെടുത്ത് നടത്തുന്ന കോഴി ഫാമിലാണ് അപകടം.ഫാമിന് ചുറ്റും കെട്ടിയ വൈദ്യുതി വേലിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് സംശയം.മീനങ്ങാടി പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു
