• admin

  • February 26 , 2020

ന്യൂഡല്‍ഹി :

കലാപ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തര പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനമായത്. സമാധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പാര്‍ട്ടി നിവേദനം നല്‍കും. 

കോണ്‍ഗ്രസ് ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ സോണിയയെക്കൂടാതെ, പ്രിയങ്കാ ഗാന്ധി, പി ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ് സൂചന. രാഹുല്‍ രാജ്യത്തില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.