• admin

  • August 8 , 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 1420 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശത്തു നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 108 പേർക്കും സമ്പർക്കം വഴി 1216 പേർക്കും, 30 ഉദ്യോഗസ്ഥർക്കും രോഗം പിടിപെട്ടു. ഇതിൽ 92 പേരുടെ ഉറവിടം അജ്ഞാതമാണ്. തിരുവനന്തപുരം 485 കോഴിക്കോട് 173 ആലപ്പുഴ 169 മലപ്പുറം 114 എറണാകുളം 101 കാസർകോട് 73 തൃശ്ശൂർ 63 കൊല്ലം 41 ഇടുക്കി 41 പാലക്കാട് 39 38 കോട്ടയം 15 വയനാട് 10 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. അതേസമയം 1715 പേർ രോഗമുക്തി നേടി.