തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വനിയമ ഭേദഗതി പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയില്‍ വായിച്ചു. തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പ് ഉണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗത്തിലെ ലെ 18-മത് ഖണ്ഡിക വായിച്ചത്. പൗരത്വം മതാധിഷ്ഠിതമാകരുതെന്ന് സംസ്ഥാന സര്‍ക്കാരിെന്റ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ശൂന്യമാക്കാന്‍ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വായിച്ചു. ഇത് സര്‍ക്കാരിന്റെ നയമല്ല കാഴ്ചപ്പാട് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പതിനെട്ടാം ഖണ്ഡിക വായിച്ചപ്പോള്‍ ഭരണപക്ഷം ഡസ്കില്‍ അടിച്ച് ആഹ്ലാദം രേഖപ്പെടുത്തി. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടി ആ ഭാഗം വായിക്കില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൗരത്വ വിഷയത്തിലെ സമരപരിപാടികള്‍ പ്രധാനപ്പെട്ട നയപരിപാടികള്‍ ആയതിനാല്‍ അതെങ്ങനെ വെറും കാഴ്ചപാട് എന്ന് പറഞ്ഞ് മാറ്റിനിര്തതാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആ ഭാഗം ഒഴിവാക്കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി