• Lisha Mary

  • March 10 , 2020

കല്‍പ്പറ്റ : ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ പുനരാരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ മാസം 16 വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക 25 ന് പ്രസിദ്ധീകരിക്കും. മുമ്പ് അപേക്ഷിച്ചിട്ട് ഹിയറിംഗിന് പങ്കെടുക്കാത്തവര്‍ ഈ കാലയളവില്‍ ഹിയറിംഗിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലെ know your status എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കും.