• admin

  • March 4 , 2021

ന്യൂഡൽഹി : ഒരു വര്‍ഷത്തോളം നീണ്ട കോവിഡ്​കാല ഇടവേളക്ക്​ ശേഷം പ്രധാനമന്ത്രി നരേ​ന്ദ്ര മോദി വിദേശയാത്രകള്‍ പുനരാരംഭിക്കുന്നു. ആദ്യം ഈ മാസം 25ന്​ ബംഗ്ലാദേശിലേക്ക്​. മേയ്​​ മാസം പോര്‍ച്ചുഗലില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പ​െങ്കടുക്കും. ജൂണില്‍ യു.കെയില്‍ നടക്കുന്ന ജി. ഏഴ്​ ഉച്ചകോടിയില്‍ പ​ങ്കെടുക്കും. 2019 നവംബറില്‍ ബ്രസീല്‍ സന്ദര്‍ശിച്ച ശേഷം മോദി വിദേശയാത്ര നടത്തിയിട്ടില്ല. ലോകം കോവിഡ്​ ബാധയില്‍ അമര്‍ന്നതോടെ ഭരണ നേതാക്കളുടെ കൂടിക്കാഴ്​ചയും ചര്‍ച്ചയും ഓണ്‍ലൈനിലായി. കഴിഞ്ഞ ദിവസം മോദി ആദ്യഘട്ട കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചിരുന്നു.