• admin

  • July 25 , 2020

വടക്കാങ്ങര : എല്‍ എസ് എസ് , യു എസ് എസ്, എന്‍ എം എം എസ് മത്സരപരീക്ഷയില്‍ മികച്ച വിജയം നേടിയ ഈസ്റ്റ് ജുമാ മസ്ജിദ് കമ്മിറ്റി പരിധിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, വടക്കാങ്ങര ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീര്‍ ഗഫൂര്‍ തങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി ദഅ്‌വത്ത് നഗര്‍ ഏരിയ വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍, വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി ഇബ്‌റാഹീം മാസ്റ്റര്‍ കെ, ടാലന്റ് പബ്ലിക് സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവരാണ് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തി ഉപഹാരങ്ങള്‍ നല്‍കിയത്. എല്‍ എസ് എസ് ജേതാക്കളായ മിന്‍ഹ. കെ, ഫാത്തിമ ജസ്സ, റിഫ ഫാത്തിമ, മിന്‍ഷ. കെ, യു എസ് എസ് ജേതാക്കളായ ഹാദി സബാഹ് .ഇ, എന്‍ എം എം എസ് എസ് ജേതാക്കളായ മുബീന്‍. എൻ, പ്ലസ് ടുവില്‍ 5 എ പ്ലസ് നേടിയ ഹുദ ഷെറിന്‍ എന്നിവരാണ് അനുമോദനങ്ങൾ ഏറ്റു വാങ്ങിയത്.