• admin

  • February 6 , 2020

എറണാകുളം : പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ മതിലിനു നിറച്ചാര്‍ത്തൊരുക്കി വിദ്യാര്‍ത്ഥികള്‍. കാലടി ശ്രീ ശങ്കരാ കോളേജിലെ കലാസാംസ്‌കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ മിനി സിവില്‍ സ്റ്റേഷന്‍ ചുറ്റുമതിലില്‍ ചിത്രങ്ങള്‍ വരച്ചത്. വിന്നിങ് ദ വാള്‍ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. പൊതുഇടങ്ങളിലെ മതിലുകള്‍ക്കു നിറം പകരുക എന്ന ലക്ഷ്യവുമായിട്ടാണു വിന്നിങ് ദ വാള്‍ എന്ന കലാമുന്നേറ്റം റിനൈസന്‍സ് ആരംഭിച്ചിരിക്കുന്നത്. ആ പദ്ധതിയിലെ പ്രഥമ പരിപാടിയാണു ആലുവ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നത്. റിനൈസന്‍സിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണു ചിത്രരചനയ്ക്കു നേതൃത്വം നല്‍കിയത്. പൊതുയിടങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ ഉയര്‍ത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്കും വിന്നിങ് ദ വാളിലൂടെ വ്യക്തമാക്കുന്നു. റിനൈസന്‍സിന്റെ കോഡിനേറ്റര്‍മാരായ എന്‍. എസ്. ശ്രീദേവി, അപര്‍ണ്ണ നങ്ങ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇരുപതോളം വിദ്യാര്‍ത്ഥികളാണു ചിത്രരചനയില്‍ പങ്കാളികളായത്.