• admin

  • January 24 , 2021

കൽപ്പറ്റ :   ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റിസോര്‍ട്ടിന് സുരക്ഷയില്ലെന്ന് കലക്ടര്‍ പറഞ്ഞു. റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ ജില്ലയിലെ അനധികൃത റിസോര്‍ട്ടുകള്‍ മുഴുവന്‍ പൂട്ടുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. എളമ്പിലേരി റിസോര്‍ട്ടിലെ ടെന്റില്‍ കഴിഞ്ഞ ദിവസം കാട്ടാന കണ്ണൂര്‍ സ്വദേശിനിയായ വിനോദസഞ്ചാരിയെ ചവിട്ടി കൊന്നിരുന്നു. ജില്ലാകലക്ടര്‍ അദീല അബ്ദുള്ള റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. വയനാട്ടില്‍ വിനോദ സഞ്ചാരത്തിനായെത്തിയ യുവതിയെ  കാട്ടാന ആക്രമിച്ചു കൊന്ന സംഭവം അന്വേഷിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള. റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായോയെന്ന് അന്വേഷിക്കുമെന്നും ടെന്റ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. റിസോര്‍ട്ടിന്റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച്  ഉടന്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.