• admin

  • January 23 , 2022

മാനന്തവാടി : കോവിഡ് പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ വിനോദസഞ്ചാരരംഗം കരകയറി വരുന്ന സമയത്താണ് വീണ്ടുമൊരു വാരാന്ത്യ അടച്ചിടൽ വരുന്നത്. കടബാധ്യതകളിൽ നട്ടംതിരിയുന്ന കേരളത്തിലെ ടൂറിസം രംഗത്തെ സംരംഭകർക്ക് ഇനിയുമൊരു ഭാഗിക അടച്ചുപൂട്ടൽപോലും താങ്ങാൻ കഴിയില്ല. ടൂറിസം രംഗത്തിന് പ്രത്യേക പ്രാധാന്യം നൽകി കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് വാരാന്ത്യ ദിനങ്ങളടക്കം എല്ലാ ദിവസവും പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) യോഗം ആവശ്യപ്പെട്ടു. ആക്ട സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അലിബ്രാൻ, ആക്ട സ്റ്റേറ്റ് കോർഡിനേറ്റർ അനീഷ്‌ വരദൂർ വയനാട് ജില്ലാ പ്രസിഡണ്ട് മനു മത്തായി , ജില്ലാ സെക്രട്ടറി അദീപ് പോൾ , ജില്ലാ ട്രഷറർ ലിമേഷ് മാരാർ , രമിത് രവി, ജോഫിൻ, വിനോദ് എന്നിവർ സംസാരിച്ചു.