• admin

  • October 21 , 2021

കോട്ടയം : കൂട്ടിക്കൽ , മുണ്ടക്കയം, ഏന്തയാർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം മെഡിക്കൽ ക്യാമ്പ് നടത്തുന്നു. 20 ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ടെക്നീഷ്യൻമാരും സംഘത്തിലുണ്ട്. ഇ.സി.ജി. അടക്കമുള്ള സംവിധാനങ്ങളുമായി മൂന്നു സംഘമായാണ് ക്യാമ്പുകളിൽ എത്തിയത്. സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ്റെ നിർദ്ദേശപ്രകാരമാണ് ക്യാമ്പ് നടക്കുന്നത്. ആർ.എം.ഒ. ഡോ. ആർ.പി. രഞ്ജിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മരുന്നുകളടക്കം വിതരണം ചെയ്തു.