• admin

  • January 23 , 2021

പാലക്കാട് : വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്‌സോ കോടതിയാണ് കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. തുടരന്വേഷണം സംബന്ധിച്ച്‌ പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുള്ള അപേക്ഷ പാലക്കാട് പോക്‌സോ കോടതിയില്‍ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെയാണ് പുതിയ സംഘം അന്വേഷണം നടത്തുന്നത്. ജനുവരി 19 നാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.