മാനന്തവാടി : കേരളത്തിലെ വായനശാലകളെ ചേർത്തുവച്ച് കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മകളുമായി വായന പക്ഷാചരണത്തിന് ഗവ. നേഴ്സിംഗ് കോളേജിൽ തുടക്കമായി. അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രീത ജെ പ്രിയദർശിനി വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു വായനദിനസന്ദേശം നൽകി. മാനന്തവാടി നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന എ തങ്കരാജ് അദ്ധ്യക്ഷതവഹിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെൻ്റ് ആമുഖം പറഞ്ഞു. നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികളായ അലീന സജി, അലീന മാത്യു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവിയർ കൃതജ്ഞത അറിയിച്ചു.
