വായനാദിനം ആചരിച്ചു

വായനാദിനം ആചരിച്ചു

കമ്പളക്കാട് : കമ്പളക്കാട് യുപി സ്കൂളിൽ വായനാദിനം ആചരിച്ചു. വായനാദിന ആഘോഷ പരിപാടികൾ സ്പെഷ്യൽ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ.സി നിർവഹിച്ചു. അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം, വായനയുടെ പ്രാധാന്യം, മഹത് വചനങ്ങൾ എന്നിവ അവതരിപ്പിക്കുകയും വായനാദിന പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കുകയും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് പോസ്റ്റർരചന, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ പി വിഭാഗം നടത്തിയ എഴുത്ത് പച്ച പുസ്തക പ്രദർശനം വളരെ ശ്രദ്ധേയമായി. ചുമർപത്രിക പ്രദർശനം നടത്തുകയും എല്ലാ കുട്ടികൾക്കും അത് കാണുവാൻ അവസരം നൽകുകയും ചെയ്തു പരിപാടിയിൽ ദീപ്തി എസ്, അഷ്റഫ് കെ പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *