• admin

  • January 27 , 2022

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (27.01.22) 1344 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 810 പേര്‍ രോഗമുക്തി നേടി. 20 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1339 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ ഇതര സംസ്ഥാന ത്തിൽ നിന്ന് വന്ന 5 പേർക്കും രോഗം സ്ഥിരീകരിച്ചു .   ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 147274 ആയി. 138690 പേര്‍ രോഗമുക്തരായി. നിലവില്‍ 6478 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6221 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 762 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1503 പേര്‍ ഉള്‍പ്പെടെ ആകെ 14494 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1567 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 10 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.