• admin

  • May 14 , 2021

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 648 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61 ആണ്. 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51285 ആയി. 35907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13497 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മാനന്തവാടി 80, ബത്തേരി 36, മീനങ്ങാടി 34, കൽപ്പറ്റ 31, തവിഞ്ഞാൽ 30, പൂതാടി 29, പൊഴുതന 25, തിരുനെല്ലി, പനമരം 24 വീതം, മുട്ടിൽ 23, പുൽപ്പള്ളി 18, നൂൽപ്പുഴ, വെള്ളമുണ്ട 14 വീതം, കോട്ടത്തറ 13, അമ്പലവയൽ, എടവക 12 വീതം, മുള്ളൻകൊല്ലി, നെന്മേനി 11 വീതം, കണിയാമ്പറ്റ 9, മേപ്പാടി 7, പടിഞ്ഞാറത്തറ, തൊണ്ടർനാട് 5 വീതം, വെങ്ങപ്പള്ളി, വൈത്തിരി 4 വീതം, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന അഞ്ചു പേരും, മഹാരാഷ്ട്രയിൽ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്. *648 പേർക്ക് രോഗമുക്തി* തിരുനെല്ലി 9, മുട്ടിൽ 8, നെന്മേനി, കൽപ്പറ്റ അഞ്ചു വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ, പനമരം, പുൽപ്പള്ളി, തവിഞ്ഞാൽ നാല് വീതം, ബത്തേരി, വെള്ളമുണ്ട മൂന്നു വീതം, വെങ്ങപ്പള്ളി, പൂതാടി, നൂൽപ്പുഴ, മേപ്പാടി, കണിയാമ്പറ്റ, വൈത്തിരി രണ്ടു വീതം, പൊഴുതന, മൂപ്പൈനാട്, മീനങ്ങാടി, എടവക സ്വദേശികളായ ഓരോരുത്തരും, കണ്ണൂർ സ്വദേശികളായ രണ്ട് പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 577 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്. *1677 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.05.21) പുതുതായി നിരീക്ഷണത്തിലായത് 1677 പേരാണ്. 2229 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 35306 പേര്‍. ഇന്ന് പുതുതായി 105 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1802 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 412326 സാമ്പിളുകളില്‍ 395172 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 343887 നെഗറ്റീവും 51285 പോസിറ്റീവുമാണ്.