• admin

  • February 7 , 2021

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (7.02.21) 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് ബാധിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24374 ആയി. 21542 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 146 മരണം. നിലവില്‍ 2686 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2086 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികളായ 34 പേർ, മേപ്പാടി, പനമരം 25 പേർ വീതം, കൽപ്പറ്റ, മീനങ്ങാടി 17 പേർ വീതം, മാനന്തവാടി 14 പേർ, മുട്ടിൽ 13 പേർ, തവിഞ്ഞാൽ, പുൽപ്പള്ളി 7 പേർ വീതം, മുള്ളൻകൊല്ലി, വെള്ളമുണ്ട 5 പേർ വീതം, അമ്പലവയൽ, നെന്മേനി, പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ 4 പേർ വീതം, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേർ വീതം, പൊഴുതന, കണിയാമ്പറ്റ 2 പേർ വീതം, തരിയോട്, വൈത്തിരി ഒരാൾ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കോയമ്പത്തൂരിൽ നിന്നും വന്ന മുള്ളൻകൊല്ലി സ്വദേശിയായ ഒരാളും, പുൽപ്പള്ളി സ്വദേശികളായ 4 പേരും, കർണാടകയിൽ നിന്നും വന്ന മൂപ്പൈനാട് സ്വദേശികളായ 2 പേരും, മുട്ടിൽ സ്വദേശിയായ ഒരാളുമാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതരായത്. *രോഗമുക്തി നേടിയവർ* പുൽപ്പള്ളി സ്വദേശികളായ 5 പേർ, കൽപ്പറ്റ, പടിഞ്ഞാറത്തറ 4 പേർ വീതം, മേപ്പാടി 3 പേർ, നെന്മേനി, ബത്തേരി, പനമരം, പൊഴുതന, എടവക, വെള്ളമുണ്ട 2 പേർ വീതം, മാനന്തവാടി, കണിയാമ്പറ്റ, തവിഞ്ഞാൽ, വൈത്തിരി ഒരാൾ വീതവും, കണ്ണൂർ സ്വദേശികളായ ഒരാൾ, തമിഴ്നാട് 3 പേർ, വീടുകളിൽ ചികിത്സയിലുള്ള 177 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. *379 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.02.21) പുതുതായി നിരീക്ഷണത്തിലായത് 379 പേരാണ്. 983 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6270 പേര്‍. ഇന്ന് പുതുതായി 33 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1253 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 262162 സാമ്പിളുകളില്‍ 259098 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 234724 നെഗറ്റീവും 24374 പോസിറ്റീവുമാണ്.