• admin

  • December 28 , 2020

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (28.12.20) 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16283 ആയി. 13679 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2504 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1756 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* എടവക സ്വദേശികളായ 81 പേര്‍, മാനന്തവാടി 19 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി, കല്‍പ്പറ്റ 8 പേര്‍ വീതം, പടിഞ്ഞാറത്തറ ഏഴ് പേര്‍, കണിയാമ്പറ്റ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, പനമരം, പുല്‍പ്പള്ളി, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. *72 പേര്‍ക്ക് രോഗമുക്തി* ബത്തേരി സ്വദേശികളായ 15 പേര്‍, നൂല്‍പ്പുഴ 9 പേര്‍, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 6 പേര്‍ വീതം, നെന്മേനി 4 പേര്‍, പനമരം, കോട്ടത്തറ മൂന്നു പേര്‍ വീതം, കല്‍പ്പറ്റ, മീനങ്ങാടി രണ്ടു പേര്‍ വീതം, മൂപ്പൈനാട്, മുട്ടില്‍, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തരിയോട്, വെള്ളമുണ്ട, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, രണ്ട് കണ്ണൂര്‍ സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 7 പേരുമാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്. *421 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.12) പുതുതായി നിരീക്ഷണത്തിലായത് 421 പേരാണ്. 337 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9641 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 562 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 280 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 205536 സാമ്പിളുകളില്‍ 204614 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 188331 നെഗറ്റീവും 16283 പോസിറ്റീവുമാണ്.