വനത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

വനത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

തിരുനെല്ലി : കാട്ടാനയുടെ ആക്രമണമെന്ന് സൂചന.തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്.ഇവർ അപ്പപാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.ഇന്ന് രാവിലെകാട്ടാനയുടെ അസ്വാഭാവികമായ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദരാഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
തലയ്ക്ക് സാരമായ പരിക്കേറ്റ നിലയിലാണ് മൃതദേഹമുള്ളത്.അതുകൊണ്ട് തന്നെ പ്രാഥമിക സൂചനകൾ പ്രകാരം കാട്ടാന ആക്രമിച്ചതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.ചാന്ദ്നി ഇന്നലെ രാത്രിയോടെ വീട്ടിൽ നിന്നും പോയതായിട്ടാണ് പ്രാഥമിക വിവരം.കൃത്യമായ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

• പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാര്യം ഉൾപ്പെടെയുള്ളവ വ്യക്തമാവുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *