• admin

  • January 27 , 2023

കാവുംമന്ദം : സംസ്ഥാന ലോട്ടറികളുടെ മുഖവില കുറയ്ക്കുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍(എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഴുത്ത് ലോട്ടറി വില്‍പന തടയുക, ലൈസന്‍സും അംഗീകൃത യൂണിയന്‍ കാര്‍ഡും ഇല്ലാതെ ലോട്ടറികള്‍ വില്‍ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി തിരിച്ചറിയില്‍ കാര്‍ഡ് വിതരണം നിര്‍വഹിച്ചു. സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയഗം എം.വി. ബാബു, മണ്ഡലം സെക്രട്ടറി അഷ്‌റഫ് തയ്യില്‍, ലോക്കല്‍ സെക്രട്ടറി സത്യദാസ്, എന്‍.കെ. അപ്പൂട്ടിനായര്‍, സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്. ബിജു(പ്രസിഡന്റ്), സാജന്‍ അഞ്ചുകുന്ന്, മീനാക്ഷി(വൈസ് പ്രസിഡന്റ്), ഷിബു പോള്‍(ജനറല്‍ സെക്രട്ടറി), പ്രജീഷ്, സൗമ്യ(ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. സജീവന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.