• admin

  • September 3 , 2022

മാനന്തവാടി : ഓണത്തിന് ലഹരി കൂട്ടാൻ തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള ലഹരിക്കടത്ത് തടയാൻ മുത്തങ്ങയിൽ കേരള- കർണാടക സംയുക്ത പരിശോധന. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന. കഴിഞ്ഞ മാസം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ എക്സൈസ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ തല യോഗത്തിലും നടപടികൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കേരള എക്സൈസും കർണാടക എക്സൈസും സംയുക്ത വാഹന പരിശോധന നടത്തി. പരിശോധനയ്ക്ക് മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി ഗുണ്ടൽപേട്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ചാലുവ രാജു , എക്സൈസ് ഇൻസ്പെക്ടർമാരായ ഷഫീഖ് ടി.എച്ച്,സുനിൽകുമാർ.കെ, സുമിത്ര .എൻ, പ്രിവന്റിവ് ഓഫീസർ ലത്തീഫ് കെ.പി, വി. ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.ഇ, സോമൻ.കെ എന്നിവർ പങ്കെടുത്തു.