• admin

  • September 3 , 2022

മാനന്തവാടി : കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ പരിസ്ഥിതി സൗഹാർദ്ദ ഓണാഘോഷം നടത്തി. ഗൂഞ്ച് എന്ന സംഘടനയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ സൂക്ഷിക്കുന്നതിനും വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ വാങ്ങുന്നതിനുമുള്ള തുണിയിൽ നിർമ്മിച്ച ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ഈ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മാനന്തവാടി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ ഫാദർ സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് പൈനാടത്ത്, സ്കൂൾ മാനേജർ ഫാദർ ജോസ് കപ്യാരുമലയിൽ, പ്രധാനാധ്യാപകൻ ജോർജ് സി. വി, ഗൂഞ്ച് ജില്ലാ കോഡിനേറ്റർ ഷൈജോ, പി.ടി.എ പ്രസിഡന്റ് ജിതേഷ് കൊച്ചുനിരവത്ത്,എം. പി. ടി. എ പ്രസിഡന്റ് ജെസ്സി വിപിൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി അനുമരിയ കെ ബെന്നി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് ഓണക്കളികളും വടംവലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.