മാനന്തവാടി : റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികൻ കാർ തട്ടി മരിച്ചു.നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പു (78) ആണ് മരിച്ചത്.ഇന്ന് രാവിലെ പനമരം നെല്ലിയമ്പം പ്രദേശത്താണ് സംഭവം.റോഡിൻ്റെ ഒരു വശത്ത് നിന്നും മറുവശത്തെ കടക്കുന്നതിനിടെയാണ് നെല്ലിയമ്പം സ്വദേശി ചോലയിൽ ബാപ്പുവിനെ കാർ തട്ടിയത്.മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
