• admin

  • November 12 , 2020

കണ്ണൂർ : കെ സി വേണുഗോപാലിന്‍റെ കുടുബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തി. അല്‍പസമയത്തിനകം പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് രാഹുല്‍ എത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങുക. കൊവിഡ് ബാധിച്ച്‌ കെസി വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ ഇന്നലെ പുലര്‍ച്ചെ മരിച്ചിരുന്നു.