• admin

  • October 1 , 2020

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 63 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,821 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. 63,12,585 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,181 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് മരണം 98,678 ആയി ഉയര്‍ന്നു. 85,376 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ 9,40,705 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു.